ഭൂമി തിരിയുന്നത് ഭൂമിയില്‍ നിന്നും കണ്ടിട്ടുണ്ടോ. എന്നാല്‍ ക്യാമറയില്‍ പകര്‍ത്തിയ ക്ഷീരപഥത്തിന്റെ ടൈംലാപ്‌സ് വീഡിയോ കണ്ടാല്‍ ഭൂമിയുടെ പരിക്രമണം സംബന്ധിച്ച നിങ്ങളുടെ സങ്കല്‍പ്പങ്ങള്‍ മാറി മറഞ്ഞേക്കും.
ബഹിരാകാശ ഫോട്ടോഗ്രഫിക്കായി ഉപയോഗിക്കുന്ന ഇക്വട്ടോറിയല്‍ ട്രാക്കിങ് മൗണ്ട് ഉപയോഗിച്ച് മൂന്ന് മണിക്കൂറെടുത്ത് പകര്‍ത്തിയ ഈ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
2017 ല്‍ ആര്യെഹ് നൈറെന്‍ബെര്‍ഗ് എന്ന യൂട്യൂബറാണ് ഈ വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചത്. സോണി എ7എസ് ഐഐ ക്യാമറയും കാനോന്‍ 24-70 എംഎം എഫ് 2.8 ലെന്‍സും ഉപയോഗിച്ചാണ് ഈ വീഡിയോ പകര്‍ത്തിയത്.
Discussion about this post