നായകനും വില്ലനും തമ്മിലുള്ള പോരാട്ടത്തിന് പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന 2.0 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. രജനികാന്ത് ശങ്കര്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന ചിത്രമാണ് 2.0. ഇതിന്റെ ടീസര്‍ ഏറെ ഗ്രാഫിക്സ് രംഗങ്ങള്‍ ഉള്ക്കൊള്ളിച്ചിട്ടുള്ളതായിരുന്നെങ്കിലും പ്രതീക്ഷയ്ക്കൊപ്പം എത്തിയില്ലെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അതിനെ മറികടന്ന് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.
2.0 നിര്‍മ്മിച്ചിരിക്കുന്നത് 500 കോടി രൂപ മുതല്‍മുടക്കിലാണ്. മൂവായിരത്തോളം സാങ്കേതിക വിദഗ്ധര്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഹോളിവുഡ് സിനിമകളുടെ നിലവാരത്തോട് 2.0 കിടപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ചിത്രത്തില്‍ വില്ലനായെത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. എമി ജാക്സനാണ് നായിക. നവംബര്‍ 29 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. 2010-ല്‍ റിലീസ് ചെയ്ത യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0.
Discussion about this post