സമൂഹമാധ്യമങ്ങളിലിപ്പോള് വൈറലായിരിക്കുന്നത് ഒരു അധ്യാപികയുടെയും വിദ്യാര്‍ത്ഥികളുടെയും ഡാന്‍സാണ്. വേദിയിലുള്ള തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പരിസരം പോലും മറന്ന് ഡാന്‍സ് പറഞ്ഞു കൊടുക്കുന്ന അധ്യാപികയാണ് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. പതിനഞ്ചിലധികം കുട്ടികള്‍ വേദിയിലുണ്ട്. പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തിലെ ‘ടപ്പ് ടപ്പ്’ എന്ന പാട്ടിനാണ് ഇവര്‍ ചുവടുവെയ്ക്കുന്നത്.
സ്റ്റേജില്‍ കയറുമ്പോഴുണ്ടാകുന്ന പരിഭ്രമം മൂലം കുട്ടികള്‍ക്ക് ഡാന്‍സിന്റെ സ്റ്റെപ്പുകള്‍ തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ഈ അധ്യാപിക പരിസരം മറന്ന് വേദിയ്ക്ക് മുന്നില്‍ നിന്ന് നൃത്തം ചെയ്യുന്നത്. അധ്യാപികയുടെ നൃത്തം നോക്കി വിദ്യാര്‍ത്ഥികള്‍ അത് അനുകരിക്കുന്നുണ്ട്.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അധ്യാപികയുടെ ഈ അര്‍പ്പണബോധത്തെ അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്തെത്തി. കഴിഞ്ഞ ശിശുദിനത്തില്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്കായി നെഹ്റു ചരിത്രം ഓട്ടന്‍തുള്ളലിലൂടെ അവതരിപ്പിച്ച് ഉഷ എന്ന അധ്യാപിക സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയിരുന്നു.
Discussion about this post