പ്രണയത്തിന് പ്രായം ഒരു അതിരല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വൃദ്ധ ദമ്പതികള്‍. അമ്പതാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.
യുവ ദമ്പതികളെ വെല്ലുന്ന തരത്തിലാണ് ഇരുവരും പഞ്ചാബി തനത് ഗാനത്തിന് ചുവടുവെയ്ക്കുന്നത്. ഇരുവരുടെയും യുവത്വം നിറഞ്ഞ ചുവടുകളില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നില്ല. അത്ര മനോഹരമാണ് ഓരോ ചുവടുകളും.
ഈ പ്രായത്തിലും ഇത്തരം ഊര്‍ജ്ജം കാത്തുസൂക്ഷിക്കുന്ന ദമ്പതികള്‍ക്ക് അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്.
Discussion about this post