സോഷ്യല്‍മീഡിയയിലേക്ക് ഇടിച്ചുകയറി വന്ന ടിക്ടോക്ക് യുവാക്കള്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. വിവിധ ചലഞ്ചുകളാണ് ദിനവും ടിക്ടോക്കില്‍ എവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഹിറ്റാവുന്നവ ചുരുക്കവും. നില്ല് നില്ല് എന്ന സാഹസിക ഡാന്‍സ് ചലഞ്ച് ഏറെക്കുറെ അസ്തമിച്ചതോടെ പുതിയ ചലഞ്ചുകള്‍ കണ്ടെത്തി ഹിറ്റാക്കുകയാണ് ടിക് ടോക്ക് ഉപയോക്താക്കള്‍.
‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ’ നാടന്‍ പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. കിടിലന്‍ സ്റ്റെപ്പുകളാണ് ‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ’ എന്ന പാട്ടിനു വേണ്ടി ടിക്ക് ടോക്ക് താരങ്ങള്‍ എടുത്തിരിക്കുന്നത്. നിരവധി അഭിനയമുഹൂര്‍ത്തങ്ങള്‍ക്കും ഈ ഗാനം പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, നില്ല് നില്ല് എന്റെ നീലക്കുയിലേ ഗാനത്തോടൊപ്പമുള്ള വാഹനത്തിന് മുന്നിലേക്ക് ചാടിയുള്ള ചലഞ്ച് കൈവിട്ട നിലയില്‍ എത്തിയപ്പോള്‍ ചലഞ്ചിന്റെ ആപകടത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ കേരളാ പോലീസിന് തന്നെ കളിത്തിലിറങ്ങേണ്ടി വന്നിരുന്നു.
Discussion about this post