കുതിരകളെ പൊതുവിന്റെ കരുത്തിന്റേയും ഊർജ്ജസ്വലതയുടേയും എല്ലാം ഉദാഹരണമായാണ് ഉയർത്തി കാണിക്കാറുള്ളത്. എന്നാൽ ഇവിടെയൊരു കുതിര നിങ്ങളെ അമ്പരപ്പിക്കും. കുഴിമടിയനായ കുതിര മൃഗങ്ങൾക്കിടയിൽ തന്നെ ഒരു അപൂർവ്വ കാഴ്ചയാവുകയാണ്. കുതിര സവാരിക്കായി പരിശീലിപ്പിച്ച കുതിരയാണെങ്കിലും ലോകത്തിലെ ഏറ്റവും മടിയനായി മാറാനാൃയിരുലന്നു ജിൻജാങ് എന്ന ഈ കുതിരയ്ക്ക് താൽപര്യം. ജന്മനാ മടിയനായ ജിൻ ആരെങ്കിലും പുറത്തുകയറിയൊരു സവാരിക്കായി ക്ഷണിച്ചാൽ ഉടൻ തലകറങ്ങി ഒരു വീഴ്ചയങ്ങ് വെച്ചു കൊടുക്കും. കുതിരസാവാരിയിൽ നിന്ന് രക്ഷപ്പെടാൻ ജിൻജാങ് കണ്ടുപിടിച്ച സൂത്രപ്പണി കണ്ട് ആശ്ചര്യപ്പെടുകയാണ് സോഷ്യൽമീഡിയ ഒന്നാകെ.
ആരെങ്കിലും കുതിരപ്പുറത്തു കയറാൻ വന്നാൽ അപ്പോൾ തന്നെ കുഴഞ്ഞു വീഴും. കൂടുതൽ വിശ്വസിപ്പിക്കാനായി മണ്ണിൽ കാലുകളിട്ടടിക്കുകയും നാവ് പുറത്തേക്കിടുകയും കൃഷ്ണമണി വട്ടത്തിൽ ചുഴറ്റുകയുമൊക്കെ ചെയ്യും. ഇത്രയും കണ്ടു കഴിഞ്ഞാൽ അയ്യോ പാവം കുതിരയെന്ന് പറഞ്ഞ് സവാരിക്കായി എത്തിയവർ മടങ്ങും. അപ്പോൾ പിന്നെ ജിൻ കുതിരയ്ക്ക് വീണ്ടും സുഖമായി വിശ്രമം തുടരാം. ഈ ടെക്നിക്ക് എവിടെ നിന്നാണ് ജിൻ പഠിച്ചെടുത്തതെന്ന് വ്യക്തമല്ല.
എന്നാലും ആരു സവാരിക്കു വന്നാലും അപ്പോഴേ കുഴഞ്ഞ് വീണ് ചത്തതായി അഭിനയിച്ചു കളയുന്ന ജിൻജാങ്ങിന്റെ ഈ കിടിലൻ അഭിനയം സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു. 25 ലക്ഷത്തിനടുത്ത് ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.
Discussion about this post