അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്കായി മണ്ണിനെ പ്രണയിക്കുന്ന 'വേരുകള്‍'പുസ്തകമാവുന്നു

കൊച്ചി: മലയാള സാഹിത്യത്തിലേക്ക് നവമാധ്യമക്കൂട്ടായ്മയുടെ കൈയ്യൊപ്പ് ചാര്‍ത്തുകയാണ് വേരുകള്‍. പ്രണയവും, വിരഹവും, ബാല്യവും, ഓര്‍മ്മകളും ഇഷ്ടങ്ങളും എല്ലാം ചെറിയ വാക്കുകളിലൂടെ മനസുകളിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകള്‍ എന്ന ഫേസ്ബുക്ക് പേജ് ശ്രദ്ധേയമാണ്. ഫേസ്ബുക്ക് പേജുകളില്‍ ഇന്നുവരെ വന്നിട്ടുള്ള 200 കൃതികളില്‍ മികച്ചവ പുസ്തക രൂപത്തില്‍ വായനക്കാരിലേക്ക് എത്തുകയാണ്. യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് വേരുകള്‍ പുസ്തകമാവുന്നത്. 3000ബിസി ആണ് പ്രസാധകര്‍. വേരുകള്‍ പുസ്തക പ്രകാശനത്തിന് സിനിമാ താരങ്ങളായ വിനയ് ഫോര്‍ട്ട്, അനു സിത്താര, ഷാജു ശ്രീധര്‍,ഇര്‍ഷാദ് അലി, ദിനേഷ് പ്രഭാകര്‍ എന്നിവര്‍ ആശംസകളുമായി എത്തിയിരുന്നു. ഡിസംബര്‍ 31-ാംതിയ്യതി തൃശൂര്‍ സാഹിത്യ അക്കാദമിയിലാണ് പ്രകാശന ചടങ്ങ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)