പ്രണയദിനത്തില്‍ പ്രിയതമയ്‌ക്കൊരു ഞെട്ടിക്കുന്ന സമ്മാനം; ആയിരം റോസാപൂക്കളും ചുവന്ന ഫെറാറി സൂപ്പര്‍ കാറും, വീഡിയോ കാണാം

valentine day, valentine s surprise, surprise gift, ferrari car
ദുബായ്: പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം കൈമാറുന്നത് പുതിയ കാര്യമല്ല. എന്നാല്‍, ആ അപ്രതീക്ഷിത സമ്മാനം ഞെട്ടിക്കുന്നതായാലോ, അത്തരത്തില്‍ ദുബായിലുള്ള അലക്‌സ് ഹിര്‍സാഷി എന്ന യുവതിയെ തേടിയെത്തിയ അപ്രതീക്ഷിത സമ്മാനം ശരിക്കും ഞെട്ടിക്കുന്നതാണ്. ചുവന്ന നിറത്തിലുള്ള ഒരു ഫെറാറി സൂപ്പര്‍ കാറും ആയിരം റോസാപ്പൂക്കളുമായിരുന്നു ഭര്‍ത്താവ് സമ്മാനമായി നല്‍കിയത്. യുവതിയെ ഫോണില്‍ വിളിച്ച് പുറത്തേക്കിറക്കി ഒരു റോസാപ്പൂ നല്‍കി ആശംസിക്കുകയും ചെയ്തു. സൂപ്പര്‍ കാറായ ഫെറാറി നിറയെ ആയിരം ചുവന്ന റോസാപൂക്കള്‍ നിറയ്ക്കുകയും മറ്റൊരു വാഹനത്തില്‍ കയറ്റി യുവതി താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ എത്തിക്കുകയും ചെയ്താണ് അപ്രതീക്ഷിത പ്രണയദിന സമ്മാനം നല്‍കിയത്. യുവതി സമ്മാനം കണ്ട് ഞെട്ടുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റേഡിയോ അവതാരികയും കാറുകളുടെ റിവ്യൂ നടത്തുകയും ചെയ്യുന്ന ഓസ്‌ട്രേലിയന്‍ പൗരയാണ് അലക്‌സ്. ദുബായിലാണ് ഇവര്‍ സ്ഥിര താമസം. [video id="5nm0icYVCU4" type="youtube" width="" height="320"]

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)