ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി വിജയലക്ഷ്മിയും അനൂപും മോതിരം കൈമാറി; വിവാഹം ഒക്ടോബര്‍ 22-ന്

vaikom vijayalakshmi,Engagement

വൈക്കം: മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വൈക്കത്തെ വീട്ടില്‍ തിങ്കളാഴ്ച ആയിരുന്നു ചടങ്ങുകള്‍. പാലാ സ്വദേശി അനൂപാണ് വരന്‍.ഒക്ടോബര്‍ 22-ന് രാവിലെ 10.30-നും 11.30-നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രനടയിലാണ് വിവാഹം.അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കി ലളിതമായ ചടങ്ങില്‍ വിജയലക്ഷ്മിയും അനൂപും മോതിരം കൈമാറി. രണ്ടുവര്‍ഷം മുന്‍പാണ് അനൂപിന്റെ ആലോചന വരുന്നത്. വിജയലക്ഷ്മി സമ്മതിച്ചതോടെ ഒരുക്കങ്ങള്‍ വേഗത്തിലായിഇന്റീരിയര്‍ ഡിസൈനറായ അനൂപ് മിമിക്രി കലാകാരന്‍ കൂടിയാണ്. കലാരംഗത്തുള്ള പ്രാവീണ്യമാണ് അനൂപിലേക്ക് ആകര്‍ഷിച്ചതെന്ന് വിജയലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു.

വൈക്കം ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകനാണ് ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയായ അനൂപ്. സെല്ലുലോയിഡ് എന്ന സിനിമയിലെ 'കാറ്റേ കാറ്റേ നീ പൂക്കാമരത്തിലെ പാട്ടും മൂളി വന്നു...' എന്ന ഗാനമാണ് ചലച്ചിത്രലോകത്ത് വിജയലക്ഷ്മിയെ ശ്രദ്ധേയയാക്കിയത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)