തിരക്കഥയുമായി വന്ന യുവതിയെ പീഡിപ്പിച്ചന്ന പരാതി; ഉണ്ണിമുകുന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം

UNNIMUKUNDAN

തിരക്കഥയുമായി വന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ഉണ്ണിമുകുന്ദന് കോടതി നോട്ടീസ്. ജൂണ്‍ അഞ്ചിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം.

കേസ് പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. നേരത്തെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി രണ്ട് സാക്ഷികളേയും വിസ്തരിച്ചിരുന്നു. പിന്നാലെ യുവതിക്കെതിരെ ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നു.

സിനിമയുടെ കഥ പറയാന്‍ വീട്ടില്‍ എത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ച് പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു നടന്റെ പരാതി.

കഴിഞ്ഞ ഓഗസ്റ്റ് 23ന് കോട്ടയം സ്വദേശിയായ യുവതി തിരക്കഥയുമായി തന്നെ സമീപിക്കുകയായിരുന്നു. കൊച്ചി ഇടപ്പള്ളിയിലുള്ള വാടക വീട്ടിലാണ് യുവതി വന്നത്. തിരക്കഥ അപൂര്‍ണമായിരുന്നു. അതുകൊണ്ടു തന്നെ താന്‍ നിരസിക്കുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നു. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്. പീഡനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഉണ്ണി മുകുന്ദനെതിരെ യുവതി മറ്റൊരു പരാതി കൂടി നല്‍കിയത്. തന്റെ പേരു വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടെന്നായിരുന്നു യുവതിയുടെ രണ്ടാമത്തെ പരാതി. ഈ സംഭവത്തിലും ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നടന്‍ യുവതിയെ ഭീഷണിപ്പെടുത്തുന്നതായും, നടന്റെ ജാമ്യം റദ്ദാക്കണമെന്നും പോലീസ് സംരക്ഷണം നല്‍കണമെന്നും യുവതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എല്ലാ പരാതിക്കാര്‍ക്കും പോലീസ് സംരക്ഷണം നല്‍കുന്നത് അപ്രായോഗികമെന്ന് വിലയിരുത്തിയ കോടതി, സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കാനായി ജനുവരി 27ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)