ഇടത്തട്ടുകാര്‍ക്ക് ഇരുട്ടടിയായി കേന്ദ്ര ബജറ്റ്: ആദായനികുതി പരിധിയില്‍ മാറ്റമില്ല; 2.5 ലക്ഷം രൂപയായി തുടരും

union budget 2018, income tax,standard deduction, india, arun jaitley,business
ന്യൂഡല്‍ഹി: രാജ്യത്തെ ശമ്പളക്കാരായ മധ്യവര്‍ഗ്ഗത്തിന് തിരിച്ചടിയായി കേന്ദ്ര പൊതുബജറ്റ്. നിലവില്‍ ആദായ നികുതി പരിധി 2.5 ലക്ഷം രൂപയാണ്. ഇത് അഞ്ച് ലക്ഷം രൂപയിലേക്ക് ഉയര്‍ത്തുമെന്നായിരുന്നു ഇടത്തരക്കാരായ ശമ്പളവരുമാനക്കാരുടെ പ്രതീക്ഷ. ഒരുഘട്ടത്തില്‍ സര്‍ക്കാര്‍ ഈവിധത്തില്‍ സൂചനയും നല്‍കിയിരുന്നു.മൂന്നര ലക്ഷം രൂപവരെയെങ്കിലും പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്ന് കരുതിയിരുന്നവരും ഏറെയാണ്. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ ആധായ നികുതിയില്‍മേലുള്ള സെസില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. നിലവില്‍ 2.5 ലക്ഷം രൂപ മുതല്‍ 5 ലക്ഷം വരെ 5 ശതമാനമാണ് നികുതി. 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ 20 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)