ജനങ്ങളെ പറ്റിച്ച് മോഡിയുടെയും ജെയ്റ്റ്‌ലിയുടേയും കള്ളക്കളി; പെട്രോളിനും ഡീസലിനും വില കുറച്ചു എന്നത് തട്ടിപ്പ്, 2 രൂപ കുറച്ചിട്ട് എട്ടുരൂപ കൂട്ടി

union budget 2018, pm modi, arun jaitley, govt fools people,petrol, diesel, oil price, india, politics
ന്യൂഡല്‍ഹി: ജനങ്ങളെ വീണ്ടും വിദഗ്ദമായി കബളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ പ്രഖ്യാപിച്ച പൊതു ബജറ്റില്‍ പെട്രോളിനും ഡീസലിനും 2 രൂപ വിലകുറച്ചുവെന്ന വാര്‍ത്ത ജനങ്ങളെ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 8 രൂപ വര്‍ധിപ്പിച്ചാണ് ഈ രണ്ടു രൂപയുടെ ഇളവ് ഉണ്ടായിരിക്കുന്നത്. ബജറ്റ് പ്രഖ്യാപന പ്രകാരം ഇന്ധനവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇങ്ങനെ: കേന്ദ്രബജറ്റില്‍ പെട്രോളിനും ഹൈസ്പീഡ് ഡീസലിനും എക്‌സൈസ് ഡ്യൂട്ടി ലീറ്ററിന് എട്ടു രൂപ കുറയ്ക്കുകയും പകരം എട്ടു രൂപ വീതം റോഡ്, ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ ബജറ്റിലെ മാറ്റങ്ങള്‍ വിപണിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഒരു മാറ്റവും വരുത്താതെയായി. ബജറ്റില്‍ വരുത്തിയത് സെസ് സംബന്ധിച്ച ചില മാറ്റങ്ങള്‍ മാത്രമാണെന്ന് ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയ പറഞ്ഞു. പെട്രോളിനും ഡീസലിനും നേരത്തേ ലീറ്ററിന് 6 രൂപ അഡീഷണല്‍ ഡ്യൂട്ടി ഓണ്‍ റോഡ് സെസ് ഉണ്ടായിരുന്നു. ഇത് എടുത്തു കളയുകയും രണ്ടു രൂപ വീതം എക്‌സൈസ് തീരുവ കുറയ്ക്കുകയുമായണു ചെയ്തത്. എന്നാല്‍ പകരം ലീറ്ററിന് എട്ടു രൂപ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് ഏര്‍പ്പെടുത്തി. ചുരുക്കി പറഞ്ഞാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് മോഡി സര്‍ക്കാര്‍ വീണ്ടും വിദഗ്ദമായി ഇന്ധനവില വര്‍ധനവിനെതിരെ ഉയരുന്ന ജനരോക്ഷത്തെ ഒതുക്കിയിരിക്കുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)