കേന്ദ്ര ബജറ്റ് 2018: വില കൂടുന്ന വസ്തുക്കളും വില കുറയുന്നവയും

union budget 2018, list of products,costlier, cheaper, india, business
ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ് 2018ല്‍ കാര്യമായ നേട്ടമുണ്ടാക്കാനാകാതെ സാധാരണ ജനങ്ങള്‍. അവശ്യവസ്തുക്കളില്‍ പലതിനും വിലവര്‍ധനവ് ഉണ്ടായതല്ലാതെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ വിലക്കുറവ് ഉണ്ടാക്കാന്‍ ബജറ്റിന് സാധിച്ചില്ല. ആദായ നികുതി സ്ലാബില്‍ വര്‍ധനവുണ്ടാകില്ലെന്ന വാര്‍ത്ത ഇടത്തരക്കാരെയും ബാധിക്കുമെന്ന് ഉറപ്പായി. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളായ മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍, കാറുകള്‍, മോട്ടോര്‍സൈക്കിള്‍, ഫ്രൂട്ട് ജ്യൂസ്, പെര്‍ഫ്യൂം, ചെരുപ്പുകള്‍ എന്നിവയ്ക്ക് വില കൂടുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചു. ജിഎസ്ടി നിലവില്‍ വന്നതോടെ ഉല്‍പ്പന്നങ്ങളുടെ നികുതി നിശ്ചയിക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണെങ്കിലും ബജറ്റില്‍ പല ഉല്‍പന്നങ്ങള്‍ക്കും ജെയ്റ്റലി, ഇറക്കുമതി തീരുവ കൂട്ടുകയും കുറയ്ക്കുകയും ചെയ്തതോടെ പല ഉല്‍പന്നങ്ങളുടേയും വിലയില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്. കശുവണ്ടിയുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനത്തില്‍ നിന്നും 2.5 ശതമാനമാക്കി കുറച്ചു. വില കൂടുന്നവ: ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍ കാര്‍ മൊട്ടോര്‍ സൈക്കിള്‍ മൊബൈല്‍ ഫോണ്‍ സ്വര്‍ണം വെള്ളി ഡയമണ്ട് കല്ലുകള്‍ സ്മാര്‍ട്ട് വാച്ചുകള്‍ ചെരുപ്പുകള്‍ ആഫ്ടര്‍ ഷേവ് ദന്തപരിപാലന വസ്തുകള്‍ വെജിറ്റബിള്‍ ഓയില്‍ ടൂത്ത് പേസ്റ്റ് പാന്‍ മസാല സില്‍ക് തുണികള്‍ സ്റ്റോപ് വാച്ചുകള്‍ അലാറം ക്ലോക്ക് മെത്ത, വാച്ചുകള്‍ വാഹന സ്‌പെയര്‍ പാട്‌സുകള്‍ ചൂണ്ട, മീന്‍ വല വീഡിയോ ഗെയിം കളിപ്പാട്ടങ്ങള്‍ ജ്യൂസ് മെഴുകുതിരി സിഗരറ്റ് ലൈറ്റര്‍ പട്ടം ബീഡി സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ ഫര്‍ണിച്ചര്‍ റേഡിയര്‍ ടയറുകള്‍ ----------------------------------- വില കുറയുന്നവ കശുവണ്ടി സോളാര്‍ പാനല്‍ നിര്‍മാണത്തിന് വേണ്ട ഗ്ലാസുകള്‍ കോഹക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രികള്‍ക്ക് വേണ്ട അസംസ്‌കൃത വസ്തുക്കള്‍,ഘടകങ്ങള്‍

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)