ക്രൊയേഷ്യയെ ആറു ഗോളിന് മലര്‍ത്തിയടിച്ച് സ്‌പെയ്ന്‍

Football,UEFA Cup,Sports,Spain vs Croatia

എല്‍ഷെ: സ്‌പെയ്ന്‍ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ തോല്‍പ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ക്രൊയേഷ്യക്കിത്. സ്‌പെയ്‌നിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു യുവേഫ നാഷണ്‍സ് കപ്പ് മത്സരം. ആറു ഗോളുകള്‍ വഴങ്ങിയ ക്രൊയേഷ്യക്ക് ഒരു ഗോളു പോലും തിരിച്ചടിക്കാനായില്ല.

ക്രൊയേഷ്യ സ്‌പെയ്‌നിനെ നേരിടാനിറങ്ങിയത് ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും പെരിസിച്ചും അടക്കമുള്ള മുന്‍നിര താരങ്ങളെ അണിനിരത്തിയാണ.് എന്നിട്ടും 24ാം മിനിറ്റില്‍ സോള്‍ നേടിയ ഗോളിലൂടെ സ്‌പെയ്ന്‍ കളിയില്‍ ലീഡ് നേടി. 33ാം മിനിറ്റില്‍ അസെന്‍സിയോ വീണ്ടും സ്‌പെയ്‌നിനായി ലക്ഷ്യം കണ്ടു. ക്രൊയേഷ്യയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് രണ്ടു മിനിറ്റിനുള്ളില്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ കാലിനിച്ച് സെല്‍ഫ് ഗോള്‍ വഴങ്ങി.

റോഡിഗ്രോ, റാമോസ്, ഇസ്‌കോ എന്നിവരും രണ്ടാം പകുതിയില്‍ സ്‌പെയ്‌നിനായി ഗോള്‍ വല വിറപ്പിച്ചു. നേരത്തെ ഇംഗ്ലണ്ടിനെ വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ സ്‌പെയ്ന്‍ തോല്‍പ്പിച്ചിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി ലീഗ് എയില്‍ ഗ്രൂപ്പ് നാലില്‍ ഒന്നാമതെത്തിയിരിക്കുകയാണ് സ്‌പെയ്ന്‍.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)