'ഉടലാഴ'ത്തിലെ 'പൂമാതെ പൊന്നമ്മ' എന്ന പാട്ട് ഉളുപ്പില്ലാതെ കട്ടെടുത്തത് ആണെന്ന് ഡോ. ഗീതയുടെ മകള്‍ അപര്‍ണ, മറുപടിയുമായി ഗായിക സിതാര, പോസ്റ്റ് മുക്കി ക്ഷമ ചോദിച്ച് എഴുത്തുകാരി

udalazham movie, singer sithara. writer aparna
കൊച്ചി: 'ഉടലാഴം' എന്ന സിനിമയിലെ പുറത്തിറങ്ങിയ 'പൂമാതെ പൊന്നമ്മ ' എന്ന് തുടങ്ങുന്ന ഗാനം മോഷണമാണെന്നും തന്റെ അച്ഛന്റേതാണ് ഇതിലെ വരികള്‍ എന്നും അവകാശപ്പെട്ട് സാമൂഹിക പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ഡോ.പി ഗീത രംഗത്ത് വന്നതിന് പിന്നാലെ ഉളുപ്പില്ലാതെ കട്ടെടുത്തതാണെന്ന പരാമര്‍ശവുമായി ഇവരുടെ മകളും എഴുത്തികാരിയുമായ അപര്‍ണ പ്രശാന്തി. എന്നാല്‍ ഈ ആരോപണത്തിന് കൃത്യമായ മറുപടയുമായി ഗായികയും ഈ ഗാനത്തിന്റൈ സംഗീത സംവധായകയുമായ സിതാര കൃഷ്ണകുമാര്‍ രംഗത്തെത്തി. 30 വരികളുള്ള ഈ ഗാനം ഉണ്ടാകുന്നത് ''പൂമാത '' എന്ന വാക്കില്‍ നിന്നും കിട്ടിയ ഒരു ഊര്‍ജ്ജത്തില്‍ നിന്നാണെന്നും ഈ 30 വരികളാകട്ടെ, കൃത്യമായ പഠനത്തിലൂടെ, ഡോക്ടര്‍ മനു മന്‍ജിത് എഴുതിയതാണെന്നും സിതാര വ്യക്തമാക്കി. ഈ പാട്ട് തന്റെ അച്ഛന്റെ യാണെന്ന് അവകാശപ്പെട്ട് ഡോ.പി ഗീത ഫേസ്ബുക്കില്‍ ഇട്ട് പോസ്റ്റിന് താഴെയായിരുന്നു മകളുടെ അധിക്ഷേപ കമന്റ്. സിതാര മറുപടി നല്‍കിയതോടെ അപര്‍ണ കമന്റ് മുക്കി ക്ഷമയും ചോദിച്ചിട്ടുണ്ട്. 'പ്രിയപ്പെട്ട ഗീത ടീച്ചര്‍ ....പാട്ട് പങ്കു വച്ചതിലുള്ള സ്‌നേഹം ആദ്യമേ അിയിക്കട്ടെ ടീച്ചര്‍ നേരിട്ട് അറിയിച്ചുവല്ലോ ,ഈ പാട്ടിന് ആധാരമായ ആ വരികളോടുള്ള , സിതാരയോടുള്ള , സ്‌നേഹമാണ് ഈ പോസ്റ്റിന് കാരണം എന്ന് ! എന്തുകൊണ്ടോ ആ സ്‌നേഹം അറിയിക്കുന്ന ഒരു അടയാളം പോലും കാണാന്‍ സാധിച്ചില്ലല്ലോ എന്ന ഒരു കുഞ്ഞ് സങ്കടവും തോന്നി 30 വരികളുള്ള ഈ ഗാനം ഉണ്ടാകുന്നത് ''പൂമാത '' എന്ന വാക്കില്‍ നിന്നും കിട്ടിയ ഒരു ഊര്‍ജ്ജത്തില്‍ നിന്നാണ് ! ഈ 30 വരികളാകട്ടെ ,കൃത്യമായ പഠനത്തിലൂടെ , ഡോക്ടര്‍ മനു മന്‍ജിത് ഞങ്ങള്‍ക്കായി എഴുതി തന്നതാണ് ! പല അമ്മമാരില്‍ നിന്നായി പലപ്പോഴായി കേട്ടു പരിചയിച്ച വരികളില്‍ 2 വരികള്‍ , ഈ ഗാനത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി ഉപയോഗിക്കാന്‍ തീരുമാനിച്ചത് ഞങ്ങള്‍ തന്നെയാണ് വാമൊഴിയായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത് എന്നതായിരുന്നു , ഞങ്ങള്‍ക്ക് ഈ വരികളെക്കുറിച്ചുള്ള അറിവ് അതില്‍ തെറ്റുണ്ടെങ്കില്‍ ടീച്ചറെ പോലെ അറിവുള്ളവര്‍ ഞങ്ങളെ തിരുത്തുക തന്നെ വേണം പക്ഷെ ഈ പോസ്റ്റിന് താഴെ കണ്ട കമന്റിലെ ''ഉളുപ്പില്ലാതെ കട്ടെടുക്കുക '' തുടങ്ങിയ ഭാരം കൂടിയ പരാമര്‍ശങ്ങള്‍ വേദന ഉണ്ടാക്കുന്നു ! ഏത് വിഷയവും നേരിട്ട് ചര്‍ച്ചചെയ്യാന്‍ നമുക്കിടയില്‍ സമാധാനം നിറഞ്ഞ ഒരു ഭാഷയുടെ ഇടം ഉണ്ടല്ലോ എന്നും ---സ്‌നേഹം ! എന്നായിരുന്നു സിതാരയുടെ വാക്കുകള്‍. ഇതിന് മറുപടിയായി 'വിഷമം ഉണ്ടാക്കിയതില്‍ ക്ഷമ ചോദിക്കുന്നു. കമന്റ് ഡിലീറ്റ് ചെയ്യുന്നു' എന്ന് കമന്റ് ചെയ്തിട്ട് അപര്‍ണ തന്റെ പോസ്റ്റ് ഡിലിറ്റ് ചെയ്യുകയായിരുന്നു. നേരത്തെ ഗീത ടിച്ചറുടെ അവകാശം വാദം വിവാദമായതിന് തുടര്‍ന്ന് അവര്‍ ന്യായികരണവുമായി രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു വിവാദത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്വം ആരാണോ അതാരോപിച്ചത് അവര്‍ക്കു മാത്രമാണെന്നും പാട്ടച്ഛന്‍ എന്ന വാക്കിന്റെ അര്‍ഥം മനസിലാക്കാത്തവര്‍ക്കു മാത്രമേ ഈ വിവാദം ഉന്നയിക്കാന്‍ കഴിയൂ എന്നും ഡോ. ഗീത ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 'പൂമാതൈ പൊന്നമ്മ എന്ന പാട്ട് ടി എച്ച് കുഞ്ഞിരാമന്‍ നമ്പ്യാരെന്ന പാട്ടച്ഛന്‍ പാടിയാണ് എന്നെപ്പോലുള്ളവര്‍ കേട്ടത്. ഈ സിനിമാ ഗാനം അതിലെ ചില വരികളെ ആവര്‍ത്തിച്ചപ്പോള്‍ അതു ജീവശ്വാസമായി പാടി നടന്ന അച്ഛനെ സ്വാഭാവികമായും ഓര്‍ത്തു പോയി . പ്രസ്തുത സിനിമാ ഗാനം മോഷണമാണെന്നും അത് കുഞ്ഞിരാമന്‍ നമ്പ്യാര്‍ എഴുതിയതാണെന്നും ഞാന്‍ ആരോടാണ് എവിടെയാണ് എഴുതിയത്? ഇത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. ആര്‍ക്കും ഒന്നിനും അതു ഗുണം ചെയ്യില്ല. സിതാര എന്ന സ്ത്രീ സംഗീത സംവിധാനം ചെയ്യുന്നുവെന്നതുകൊണ്ടാണ് ഞാനാ ഗാനം ഷെയര്‍ ചെയ്തത്. അതോടൊപ്പം പഴയ തലമുറയില്‍ അതില്‍ ചില വരികള്‍ പാടി നടന്നയാളെ ഓര്‍മ്മിക്കുന്നുവെന്നത് എങ്ങനെയാണ് ഇത്തരമൊരു വിവാദമായത്? ആരുടെ നിക്ഷിപ്ത താല്പര്യമായിരുന്നു ഇത്?' എന്നും അവര്‍ ചോദിച്ചു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)