യുഎസ് ഓപ്പണ്‍; യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ വീഴ്ത്തി, നൊവാക് ദ്യോക്കോവിച്ചിന് കിരീടം..!

sports,us open,navak jdyokovich

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ വീഴ്ത്തി നൊവാക് ദ്യോക്കോവിച്ച് കിരീടം സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് തന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-3,7-6,6-3. കഴിഞ്ഞ വിംബിള്‍ഡണിലും ചാമ്പ്യനായ ദ്യോക്കോവിച്ചിന്റെ പതിനാലാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണിത്.

ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കിയ ദ്യോക്കോവിച്ചിന് രണ്ടാം സെറ്റില്‍ എതിരാളി കടുത്ത വെല്ലുവിളിയുയര്‍ത്തി. ഒടുവില്‍ 7-6 എന്ന സ്‌കോറിനാണ് സെര്‍ബിയന്‍ താരം സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റ് 6-3 എന്ന സ്‌കോറിന് സ്വന്തമാക്കി ദ്യോക്കോവിച്ച് യുഎസ് ഓപ്പണിലെ മൂന്നാം കിരീടത്തില്‍ മുത്തമിട്ടു.

2009-ലെ യുഎസ് ഓപ്പണില്‍ റോജര്‍ ഫെഡററെ വീഴ്ത്തിയ ഡെല്‍പെട്രോവിന് ദ്യോക്കോവിന്റെ കരുത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെര്‍ബിയന്‍ താരം ഡെല്‍പൊട്രോയുടെ സ്വപ്നം അവസാനിച്ചത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)