ഇത്തരം പുരുഷന്മാരെ വിവാഹം കഴിച്ചാല്‍ പണിപാളും

വിവാഹം എന്നത് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന കാര്യം ആയതിനാല്‍ അത് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. നിങ്ങള്‍ക്ക് അനുയോജ്യനല്ലാത്ത ആളെ വിവാഹം ചെയ്താല്‍ ആ വ്യക്തിയുമായി യോജിച്ച് പോകാന്‍ ഒരുപാട് ബുദ്ധിമുട്ട് ആയിരിക്കും. നല്ലയും ചീത്തയുമായ നിങ്ങളുടെ പുരുഷന്റെ സ്വഭാവങ്ങളെ കുറിച്ച് പൂര്‍ണ്ണബോധ്യം ഉണ്ടായിരിക്കണം. പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും അനുയോജ്യനല്ലാത്ത പുരുഷന്മാരെ കുറിച്ച് മനസ്സിലാക്കാം. അധിക്ഷേപിക്കുന്ന വ്യക്തിയെ തിരഞ്ഞെടുക്കരുത്
ലോകത്തുള്ള എല്ലാത്തിനെയും അധിക്ഷേപിക്കുന്ന വ്യക്തികളെ നിങ്ങളുടെ പുരുഷനാക്കരുത്. അത്തരക്കാരുടെ ദേഷ്യവും വരിക്തിയുമൊന്നും നിങ്ങള്‍ക്ക് അടക്കാന്‍ സാധിക്കില്ല. ഇത്തരക്കാര്‍ ശാരീരക പരമായും അധിക്ഷേപിക്കുന്നതിനാല്‍ ഇത്തരം പുരുഷന്മാരെ ഒഴിവാക്കേണ്ടതാണ്.
ജീവിതമെന്നതേ തൊഴിലെന്ന ചിന്തയുള്ളവര്‍
ദിവസം മുഴുവന്‍ തന്റെ തൊഴിലില്‍ മാത്രം ശ്രദ്ധയുള്ള തരത്തിലുള്ള പുരുഷന്മാരെ ഒഴിവാക്കുക. ഇത്തരക്കാര്‍ തന്റെ തൊഴില്‍ കാര്യങ്ങളില്‍ മാത്രമായിരിക്കും ശ്രദ്ധ പുലര്‍ത്തുക. ഭാവിയെ കുറിച്ചോ മറ്റോ ഒരു ചിന്തയും ഉണ്ടാകുകയില്ല.
വിവാഹം എന്ന കാര്യം മാത്രം ചിന്തിക്കുന്നവര്‍
എപ്പോഴും വിവാഹം വിവാഹം എന്ന കാര്യം മാത്രം സംസാരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. ഇത്തരക്കാര്‍ക്ക് പ്രണയം ഉണ്ടാകില്ല. ഇവരോടൊപ്പമുള്ള ജീവിതം ശൂന്യമായിരിക്കും. പ്രണയിക്കുമ്പോള്‍ വിവാഹത്തിനെ കുറിച്ച് മാത്രം സംസാരിക്കുന്ന പുരുഷന്മാര്‍, വിവാഹം കഴിഞ്ഞാല്‍ ഉത്തരവാദിത്വങ്ങള്‍ പാലിക്കാറല്ല.
അമിതമായി പൊസസീവ് ആകുന്ന വ്യക്തി
അമിതമായ പൊസസീവ് കൊണ്ടു നടക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് യാതൊരു വിധ സ്വാതന്ത്ര്യവും ഉണ്ടായിരിക്കില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍, ഇങ്ങനെയുള്ളവര്‍ അതിനെയൊക്കെ എതിര്‍ക്കുന്നവരായിരിക്കും.
അടുത്ത ബന്ധുവിനെ
അടുത്ത ബന്ധുവിനെ ഒരിക്കലും വിവാഹം കഴിക്കരുത്. നിങ്ങള്‍ക്ക് സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാപോലും വീട്ടുകാര്‍ അനുവദിച്ചെന്ന് വരില്ല. കാരണം എന്തിനും ഏതിനും ബന്ധുക്കളെ മാത്രം ആശ്രയിക്കുന്നവരാണ് മാതാപിതാക്കള്‍ എങ്കില്‍ എന്ത് പ്രശ്‌നം ഉണ്ടായാലും നിങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതിനുപകരം നിങ്ങളെ ഉപദേശിക്കാനാണ് അവര്‍ ശ്രമിക്കുക. പ്രശ്‌നങ്ങളുടെ തീവ്രത എത്രമാത്രം ഉണ്ടെങ്കിലും അവര്‍ക്ക് മനസ്സിലാകണമെന്നില്ല.
Read More :: പെണ്‍കുട്ടികളുടെ സങ്കല്‍പത്തില്‍ ഭാവി വരന് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങള്‍ Read More :: വിവാഹത്തിന് മുന്‍പ് ഈ കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാം

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)