റിയല്‍ സൂപ്പര്‍ ഹീറോസ്! നാലാം നിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങിയ മൂന്നുവയസ്സുകാരിയെ രക്ഷിക്കാന്‍ റിയല്‍ സ്‌പൈഡര്‍മാനായി യുവാക്കള്‍, വീഡിയോ വൈറല്‍

Child rescued,Spider man

ചൈന: ഫ്‌ലാറ്റിന്റെ നാലാം നിലയില്‍ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി റിയല്‍ ഹീറോ സ്‌പൈഡര്‍മാന്‍. ബാല്‍ക്കണിയില്‍ നിന്നും മൂന്നുവയസ്സുകാരിയായ കുഞ്ഞിനെ രക്ഷിക്കുന്ന രണ്ടു യുവാക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ബാല്‍ക്കണിയില്‍ കുടുങ്ങിയ കുട്ടിയെ സ്‌പൈഡര്‍മാനെ പോലെ ചുമരിലൂടെ വലിഞ്ഞുകയറി മുകളിലെത്തിയാണ് യുവാക്കള്‍ രക്ഷിച്ചത്. കഴിഞ്ഞ ഏഴിന് ചൈനയിലെ ജിയാന്‍ഗ്ഷ്യൂ പ്രവശ്യയിലാണ് സംഭവം.

കാറില്‍ സഞ്ചരിക്കുമ്പോഴാണ് ബാല്‍ക്കണിയില്‍ കുടങ്ങിക്കുന്ന കുട്ടിയെ യുവാക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. പെട്ടന്ന് കാര്‍ നിര്‍ത്തിയ യുവാക്കള്‍ കെട്ടിടത്തിനു മുകളിലേക്ക് കയറുകയായിരുന്നു. ജനലുകളില്‍ ചവിട്ടിയും മറ്റുമാണ് ഇരുവരും മുകളില്‍ എത്തിയത്. അതിനുശേഷം കുട്ടിയെ ജനാല വഴി വീടിന് അകത്തെത്തിക്കുകയും ചെയ്തു.

കുട്ടി ഉറങ്ങി കിടന്ന സമയത്ത് മാതാപിതാക്കള്‍ പുറത്ത് പോയിരുന്നു. ഉറക്കമുണര്‍ന്നപ്പോള്‍ വീടിനുള്ളില്‍ ആരെയും കാണാഞ്ഞ കുട്ടി തുറന്നുകിടന്ന ജനാലക്കരുകിലേക്ക് പോകുകയായിരുന്നു. ഇവിടെ നിന്നാണ് കുട്ടി ബാല്‍ക്കണിയിലേക്ക് തെന്നിവീണത്. കുട്ടിയെ രക്ഷിച്ച യുവാക്കളോട് മാതാപിതാക്കള്‍ നന്ദി പറഞ്ഞു.


 

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)