ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹം രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് സത്യപ്രതിജ്ഞ.
തിങ്കളാഴ്ച യെദ്യൂരപ്പ വിശ്വാസവോട്ട് തേടുമെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭയില്‍ വിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചത്.
സഖ്യസര്‍ക്കാരിനെ പിന്തുണച്ച 16 എംഎല്‍എമാര്‍ മറുകണ്ടം ചാടിയതോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ സര്‍ക്കാര്‍ വീണു. ഇതേത്തുടര്‍ന്നാണ് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വഴി തെളിഞ്ഞത്.
അതെസമയം, മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. ബാക്കിയുള്ളവരുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post