ബാംഗ്ലൂര്‍; കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണതിന് പിന്നാലെ മറുകണ്ടം ചാടിയ വിമത എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടിയുമായി സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍. കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍, വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെ സ്പീക്കര്‍ അയോഗ്യരാക്കി. 2023 മെയ് 23 വരെയാണ് അയോഗ്യത.
ബിജെപിക്ക് പിന്തുണ അറിയിച്ചിരുന്ന ശങ്കര്‍ കെപിജെപി എന്ന പാര്‍ട്ടി പ്രതിനിധിയായാണ് ജയിച്ചതെന്ന് സിദ്ധരാമയ്യ അറിയിച്ചിരുന്നു. കെപിജെപി പിന്നീട് കോണ്‍ഗ്രസില്‍ ലയിച്ചുവെന്നും അതിനാല്‍ ആര്‍ ശങ്കറിനെ പുറത്താക്കണമെന്ന വാദം സ്പീക്കര്‍ അംഗീകരിച്ചതോടെയാണ് ശങ്കറിനെ അയോഗ്യനാക്കിയത്.
രമേശ് ജാര്‍ക്കിഹോളി, മഹേഷ് കമ്മത്തലി എന്നിവര്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് എംഎല്‍എമാരായത്.വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എംഎല്‍എമാരാണ് രമേഷ് ജാര്‍ക്കിഹോളിയും മഹേഷ് കുമത്തല്ലിയും.
ബാക്കി വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും രണ്ട് ദിവസത്തിന് അകം തീരുമാനമുണ്ടാകുമെന്ന് സ്പീക്കര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ എംഎല്‍എമാരെ അയോഗ്യരാക്കുമെന്നാണ് സൂചന.
വിമത എംഎല്‍എമാരെ അയോഗ്യരാക്കുമോ എന്ന ചോദ്യത്തിന് സ്പീക്കര്‍ പദവിയുടെ കരുത്ത് എന്തെന്ന് രണ്ട് ദിവസത്തിനകം കര്‍ണാടകയിലെ ജനം തിരിച്ചറിയുമെന്ന് കെആര്‍ രമേഷ് കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Discussion about this post