തിരുവനന്തപുരം; കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂലൈ 21, 22, 23, 24, 25 തീയതികളില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ ‘റെഡ്’, ‘ഓറഞ്ച്’ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ജൂലൈ 21 ന് ഇടുക്കി, കാസര്‍ഗോഡ് എന്നീ ജില്ലകളിലും, ജൂലൈ 22 ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും ജൂലൈ 23 ന് കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂലൈ 21 ന് കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും, ജൂലൈ 22 ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലും ജൂലൈ 23 ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, ജൂലൈ 24 ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളിലും ജൂലൈ 25 ന് കോഴിക്കോട് എന്നീ ജില്ലകളിലും ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. കൂടാതെ കേരള തീരത്ത് ഉയര്‍ന്ന തിരമാല അടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
22ന് രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 3.7 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.