ന്യൂഡല്‍ഹി; വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് എപ്പോള്‍ വേണം എങ്കിലും തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി. തീരുമാനം എടുക്കാന്‍ സ്പീക്കറോട് ഉത്തരവിടാന്‍ കഴിയില്ലെന്നും, നിശ്ചിത സമത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്പീക്കര്‍ രാജി സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
കൂടാതെ, കര്‍ണാടകത്തിലെ വിമത എംഎല്‍എമാര്‍ക്ക് നാളെ നടക്കുന്ന വിശ്വാസ വോട്ട് എടുപ്പില്‍ പങ്കെടുക്കെണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. വിമത എംഎല്‍എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം എടുക്കുന്നത് വരെ എംഎല്‍എമാരെ സഭ നടപടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Discussion about this post