ബാംഗ്ലൂര്‍; കര്‍ണാടകത്തില്‍ രാജിസമര്‍പ്പിച്ച വിമത കോണ്‍ഗ്രസ് എംഎല്‍എ എംടിബി നാഗരാജ് തിരിച്ചുവരും. കോണ്‍ഗ്രസ്- ജെഡിഎസ് നടത്തുന്ന അനുനയശ്രമങ്ങളുടെ ഭാഗമായിട്ടാണ് എംടിബി നാഗരാജ് തിരിച്ചുവരുന്നത്. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന്റെ പിന്നാലെയാണ് കോണ്‍ഗ്രസ് അനുനയശ്രമങ്ങള്‍ ശക്തമാക്കിയത്.
വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതോടെ വിമത എംഎല്‍എമാരെ തിരിച്ചു പാളയത്തിലേക്ക് കൊണ്ടുവരുന്നതിനുളള ശ്രമങ്ങള്‍ കൂടുതല്‍ തീവ്രമാക്കിയിരിക്കുകയാണ്.
വിമതര്‍ ഉള്‍പ്പെടെ എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയതോടെ വിപ്പ് ലംഘിച്ചാല്‍ എംഎല്‍എമാരെ അയോഗ്യനാക്കാം. അത്തരത്തില്‍ അയോഗ്യനാക്കുമെന്ന ഭയത്താലാണ് എംടിബി നാഗരാജ് തിരിച്ചു വന്നതെന്നാണ് സൂചന.
കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറുമായി നടത്തിയ അനുനയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നാഗരാജ് കോണ്‍ഗ്രസ് നേതൃത്വത്തിന് വഴങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാനമായ രീതിയില്‍ കോണ്‍
ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന എംഎല്‍എമാരായ രാമലിംഗ റെഡ്ഡി, മുനിരത്‌ന, ആര്‍ റോഷന്‍ ബെയ്ഗ് എന്നിവരെയും തിരിച്ചു കൊണ്ടുവരാനുളള ശ്രമങ്ങളും നടക്കുന്നുണ്ട്.
കൂടാതെ നാലു കോണ്‍ഗ്രസ് എംഎല്‍എമാരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരും തിരിച്ചുവന്നെക്കുമെന്ന സൂചനയുണ്ട്.