ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ ധാരണയായതിന് പിന്നാലെ രണ്ട് സംസ്ഥാനങ്ങളുടെയും നിയമസഭകള്‍ വെള്ളിയാഴ്ച പിരിച്ചുവിട്ടേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ ബിജെപി ഉടന്‍ തന്നെ ഔദ്യോഗികമായി തീരുമാനമെടുക്കും.
ഇരു സംസ്ഥാനങ്ങളുടെയും നിയമസഭാ കാലാവധി തീരുന്നത് ഒക്ടോബറിലാണ്. ഏപ്രില്‍ മാസത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പും നടക്കും. അതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭകളിലെ തെരഞ്ഞെടുപ്പും ഒപ്പം നടത്താനാണ് ബിജെപി ആലോചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടത്തിയാല്‍ പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് നടപടി.
മനോഹര്‍ ലാല്‍ ഘട്ടര്‍ മുഖ്യമന്ത്രിയായ ഹരിയാനയിലും ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായ മഹാരാഷ്ട്രയിലും ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷയും നടപടിക്ക്പിന്നിലുണ്ട്.
Discussion about this post