പെരുമ്പാവൂർ നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതി സ്റ്റേ

ന്യൂഡൽഹി: കേരളത്തെ നടുക്കിയ പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിലെ ഏകപ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുൽ ഇസ്ലാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ്.

നേരത്തെ കേരള ഹൈക്കോടതി അമീറുൽ ഇസ്ലാമിന്റെ കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് വിലയിരുത്തി വധശിക്ഷ ശരിവെച്ചിരുന്നു. ഈ നടപടി ചോദ്യംചെയ്താണ് പ്രതി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

അമീറുൽ ഇസ്ലാം കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത് അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് അഡ്വ. ശ്രീറാം പറക്കാട്ട് വഴി സമർപ്പിച്ച ഹർജിയിൽ പറയുന്നു.

ALSO READ-വ്യാപകമായി നഷ്ടം വിതച്ച് മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ഇടുക്കിയിലും മലപ്പുറത്തും ഭാഗികമായി അവധി
അനുമാനങ്ങൾക്ക് നിയമത്തിൽ നിലനിൽപ്പില്ലെന്നും പ്രതിയുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലമോ കുറ്റകൃത്യ ചരിത്രമില്ലെന്നതോ ശിക്ഷ ശരിവെച്ച ഹൈക്കോടതി പരിഗണിച്ചില്ലെന്നും അഭിഭാഷകൻ ഹർജിയിൽ പറഞ്ഞു. പ്രതിയുടെ ഉദ്ദേശ്യലക്ഷ്യം എന്തായിരുന്നുവെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Exit mobile version