ലണ്ടൻ: 14 വർഷത്തിന് ശേഷം യുകെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി ഭരണത്തിലേക്ക്. കൺസർവേറ്റീവ് പാർട്ടിയുടെ പരാജയത്തിൽ തോൽവി സമ്മതിച്ച് പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക് രംഗത്തെത്തി. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു.
നിലവിൽ 330-ലേറെ സീറ്റുകളിൽ വിജയിച്ച് ലേബർ പാർട്ടി കേവലഭൂരിപക്ഷം കടന്നു. കൺസർവേറ്റീവ് പാർട്ടി 61 സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്.
അതേസമയം, ജനങ്ങൾ മാറ്റത്തിനായി വോട്ടുചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ര് സ്റ്റാർമർ പ്രതികരിച്ചു. ലേബർ പാർട്ടി അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നയാളാണ് കെയ്മർ.