കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്

ബാർബഡോസ്: തുടർച്ചയായ ഫൈനലുകളിലെ തോൽവിയെന്ന ഭാരം ഇറക്കിവെച്ച് ടീം ഇന്ത്യയ്ക്ക് ടി20 ലോകകപ്പിൽ ആവേശ വിജയം. അവസാന ഓവർ വരെ നീണ്ട ത്രില്ലറിന് ഒടുവിൽ 7 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ലഭിച്ച ഇന്ത്യ 177 റൺസിന് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. തുടക്കം മുതൽ വീണ വിക്കറ്റുകൾ തിരിച്ചടിയായപ്പോൾ കോഹ്‌ലിയുടെയും അക്‌സർ പട്ടേലിന്റെയും ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

ബൗളർമാരിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ ഫീൽഡിംഗിന് ഇറങ്ങിയപ്പോൾ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം തന്നെയാണ് ബൗളർമാർ കാഴ്ചവെച്ചത്. ജ്‌സപ്രീത് ബുംറയുടെ ഓവറുകളും സൂര്യ കുമാറിന്റെ മികച്ച ക്യാച്ചുമാണ് ഇന്ത്യയെ അവസാന ഓവറുകളിൽ രക്ഷിച്ചത്.
ALSO READ- വൈദ്യുതാഘാതമേറ്റ് 65 കാരന്‍ മരിച്ച സംഭവം; ബാബുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് കെഎസ്ഇബി

ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റൺസിന് വിജയം സ്വന്തമായി. ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് പൊരുതാൻ ധൈര്യം നൽകിയത്.

Exit mobile version