ഹാങ്ഷൗ: 19ാം ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരങ്ങള്‍. ചരിത്ത്തില്‍ ആദ്യമായി ഇന്ത്യയുടെ മെഡല്‍നേട്ടം നൂറ് കടന്നു. നിലവില്‍ 104 മെഡലുകളുമായി ഇന്ത്യ പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്. 28 സ്വര്‍ണവും 35 വെള്ളിയും 41 വെങ്കലവും അടങ്ങിയതാണ് ഇന്ത്യയുടെ മെഡല്‍പട്ടിക.
ചരി്രതത്തിലാദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ് സ്വര്‍ണമണിഞ്ഞു. പുരുഷ ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി ദക്ഷിണകൊറിയന്‍ സഖ്യത്തെ പരാജയപ്പെടുത്തി സ്വര്‍ണം നേടിയത്.
ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് (21-18, 21-16) ഇന്ത്യന്‍ സഖ്യത്തിന്റെ ചരിത്ര നേട്ടം. പിന്നാലെ കബഡിയില്‍ പുരുഷ കബഡി ഫൈനലില്‍ ഇറാനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ടീം സ്വര്‍ണം നേടി. ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇന്ത്യയുടെ സ്വര്‍ണം പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയുടെ വനിതാ കബഡി ടീം ശനിയാഴ്ച രാവിലെ നടന്ന മത്സരത്തില്‍ സ്വര്‍ണമണിഞ്ഞിരുന്നു.
ALSO READ- ‘ജീവിതം പൂര്‍ണ്ണമാക്കാന്‍ മാവി എത്തി’: പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് നെയ്മര്‍
കൂടാതെ വനിതാ ഹോക്കിയിലെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ജപ്പാനെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതകള്‍ വെങ്കലം നേടിയതും ഇന്ത്യയുടെ മെഡല്‍പ്പട്ടികയ്ക്ക് കരുത്തായി.
ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് ഫൈനല്‍ മഴകാരണം നിര്‍ത്തിവെച്ചു. ഇന്ത്യയുടെ ഉറച്ച സ്വര്‍ണമെഡല്‍ പ്രതീക്ഷയാണ് ഈ മത്സരവും.