ഏഷ്യൻ ഗെയിംസ് മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ മാത്രം 12 മെഡൽ; റെക്കോർഡ് തകർത്ത് അഭിമാന നേട്ടം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ റെക്കോർഡിട്ട് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്. പ്രതീക്ഷിച്ച രീതിയിൽ ഷൂട്ടിങ് താരങ്ങൾ മികവ് തുടർന്നതോടെയാണ് ഷൂട്ടിങിൽ ഇന്ത്യ മുൻ ക്കോർഡുകൾ തകർത്ത് നേട്ടമുണ്ടാക്കിയത്. നാലാം ദിനം മാത്രം ഇന്ത്യ ഷൂട്ടിംഗിൽ നിന്നും അക്കൗണ്ടിലെത്തിച്ചത് ഏഴ് മെഡലുകൾ. രണ്ട് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് നേടിയത്. ഇതോടെ ഹൗങ്ചൗവിൽ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മെഡൽനേട്ടം പന്ത്രണ്ടായി ഉയർന്നു. 2018 ഏഷ്യൻ ഗെയിംസിൽ നേടിയ ഒമ്പത് മെഡലുകളുടെ റെക്കോഡ് ഇന്ത്യ മറികടന്നു.

വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വ്യക്തിഗത വിഭാഗത്തിൽ ലോക റെക്കോഡോടെ സിഫ്റ്റ് കൗർ സംറ, വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം എന്നിവരാണ് നാലാം ദിനത്തിൽ സ്വർണം നേടിയത്. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ ഇഷ സിങ്ങ്, പുരുഷൻമാരുടെ വ്യക്തിഗത സ്‌കീറ്റിൽ അനന്ത് ജീത്ത് സിങ് നരൂക്ക, 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വനിതാ ടീം എന്നിവർ വെള്ളി നേടി.

ALSO READ- ‘ഏറ്റെടുക്കാന്‍ താല്‍പര്യമില്ല’; അട്ടപ്പാടി മധുകേസില്‍ നിന്നും പിന്മാറി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സതീശന്‍

വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വ്യക്തിഗത വിഭാഗത്തിൽ ഇഷി ഛൗക്‌സേയും പുരുഷൻമാരുടെ സ്‌കീറ്റ് ടീമും വെങ്കലവും സ്വന്തമാക്കി. നാലാം ദിനത്തിലെ മറ്റൊരു മെഡൽ സെയ്ലിങ്ങിലാണ്
സ്വന്തമാക്കിയത്. പുരുഷൻമാരുടെ DINGHY-ILCA7 വിഭാഗത്തിൽ വിഷ്ണു ശരവണൻ വെങ്കല നേടിയത്.


നിലവിൽ ഇന്ത്യ 22 മെഡലുകളുമായി ഇന്ത്യ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. അഞ്ച് സ്വർണവും ഏഴ് വെള്ളിയും 10 വെങ്കലവുമാണ് ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം.

Exit mobile version