മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രൊയേഷ്യ; ഹൃദയം കീഴടക്കി മടങ്ങി മൊറോക്കോ

ദോഹ: ഖത്തര്‍ ലോകകപ്പ് അവസാന ലാപ്പിലെത്തി നില്‍ക്കെ ലൂസേഴ്‌സ് ഫൈനലില്‍ വിജയം നേടി ക്രൊയേഷ്യ. നിര്‍ണായകമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ വിജയം. മൊറോക്കോയ്ക്ക് എതിരെ ഭാഗ്യത്തിന്റെ കൂടി തണലിലായിരുന്നു ക്രോക്ക്‌സിന്റെ വിജയം.

ജോസ്‌കോ ഗ്വാര്‍ഡിയോളും മിസ്ലാവ് ഓര്‍സിച്ചുമാണ് ക്രൊയേഷ്യയ്ക്കായി സ്‌കോര്‍ ചെയ്തത്. അഷ്റഫ് ഡാരി മൊറോക്കോയ്ക്കായി ആശ്വാസ ഗോള്‍ നേടി.

വിരമിക്കുമെന്ന് ഉറപ്പിച്ച മുതിര്‍ന്ന താരം ലൂക്ക മോഡ്രിച്ചിന് മാാന്യമായ യാത്രയയപ്പ് നല്‍കാനായി ക്രൊയേഷ്യയ്ക്ക് മൂന്നാം സ്ഥാനം അനിവാര്യമായിരുന്നു.

അതേസമയം, തോറ്റെങ്കിലും ഹൃദയം കീഴടക്കിയാണ് മൊറോക്കോ മടങ്ങുന്നത്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ആഫ്രിക്കന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടം കരസ്ഥമാക്കി ആരാഝധക ലക്ഷങ്ങളെ സ്വന്തമാക്കിയാണ് മൊറോക്കോയുടെ മടക്കം.

ബുഫാലും നെസിരിയും ഹക്കീം സിയെച്ചും അമ്രാബാത്തുമെല്ലാം ചേര്‍ന്ന മൊറോക്കോ സംഘം മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ഗോള്‍ മാത്രം പിറക്കാതിരുന്നതോടെ നിര്‍ഭാഗ്യം കൂടിയാണ് മൊറോക്കൊയെ പരാജയപ്പെടുത്തിയത്.

Exit mobile version