തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 26 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 8474 പേര്‍ ഇന്ന് രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6037 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലമാണ്. 734 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 91784 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 54339 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കാത്ത ഒട്ടേറെ പേര് ഇപ്പോഴുമുണ്ട്. അതിന്റെ പ്രാധാന്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. അവിടെ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗബാധിതരാണെങ്കില്‍ ഇവിടെ ചികിത്സ സൗകര്യം ഒരുക്കും. മടങ്ങിപ്പോകണമെന്നുള്ളവര്‍ക്ക് അതിനുള്ള യാത്രാ സൗകര്യവും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിക്കുന്നവരെ ആശുപത്രിയില്‍ നിന്ന് വിട്ടുകൊടുക്കുന്നതിനും സംസ്‌കാര നടപടികള്‍ക്കും കാലതാമസം വരുന്നു എന്ന് പരാതി ഉണ്ട്. ഇതിനെതിരെ ജാഗ്രതയും ഏകോപനവും വേണം. സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം കിടക്കകള്‍ സജീകരിക്കുന്നതിന് നടപടിയായി എന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post