ന്യൂഡല്‍ഹി: മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്. ആശുപത്രിയില്‍ മറ്റൊരു പരിശോധനയ്ക്ക് പോയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച തന്നോട് ബന്ധപ്പെട്ട എല്ലാവരും ഐസ്വലേഷനില്‍ പോകണമെന്നും കൊവിഡ് പരിശോധനയ്ക്കു വിധേയരാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
On a visit to the hospital for a separate procedure, I have tested positive for COVID19 today.
I request the people who came in contact with me in the last week, to please self isolate and get tested for COVID-19. #CitizenMukherjee— Pranab Mukherjee (@CitiznMukherjee) August 10, 2020
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി അര്‍ജുന് രാം മേഘ്വാള്‍, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ തുടങ്ങി നിരവധി പ്രമുഖര്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. കൊവിഡ് ഇതുവരെ രാജ്യത്ത് 22 ലക്ഷം ജനങ്ങളെയാണ് ബാധിച്ചത്.