തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 1420 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് പേര് കൂടി മരിച്ചു.കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.
കൊവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
അതേസമയം 1715 പേര് ഇന്ന് രോഗമുക്തി നേടിയത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 92 പേരുടെ ഉറവിടം വ്യക്തമല്ല. 60 പേര് വിദേശത്ത് നിന്നും 108 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 27714 സാമ്പിള്‍ പരിശോധനയ്ക്കയച്ചു. തിരുവനന്തപുരത്ത് ഇന്ന് 485 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 435 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്, 33 പേര് ഉറവിടം വ്യക്തമല്ല. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം നിയന്ത്രിക്കാന്‍ തലസ്ഥാനത്ത് ശക്തമായ ഇടപെടല്‍ തുടരും. അതേസമയം 777 പേരുടെ ഫലം തിരുവനന്തപുരത്ത് നെഗറ്റീവായി. തിരുവനന്തപുരം 485,കൊല്ലം 41,പത്തനംതിട്ട 38, ഇടുക്കി 41,ആലപ്പുഴ169,കോട്ടയം 15,എറണാകുളം 101,തൃശൂര്‍ 64,പാലക്കാട് 39,കോഴിക്കോട് 173,കണ്ണൂര്‍ 57,മലപ്പുറം 114,കാസര്‍കോട് 73, വയനാട് 10 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
Discussion about this post