ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 52050 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1855746 ആയി ഉയര്‍ന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 803 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 38938 ആയി ഉയര്‍ന്നു. നിലവില്‍ 586298 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1230510 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8968 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 450196 ആയി ഉയര്‍ന്നു. 266 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 15842 ആയി ഉയര്‍ന്നു.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 4752 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 139571 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2594 ആയി ഉയര്‍ന്നു.
അതേസമയം തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5609 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 263222 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 109 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 4241 ആയി. കോയമ്പത്തൂര്‍, തെങ്കാശി, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലാണ് മരണം കൂടുതല്‍.
Single-day spike of 52,050 positive cases & 803 deaths in India in the last 24 hours.
India's #COVID19 tally rises to 18,55,746 including 586298 active cases, 1230510 cured/discharged/migrated & 38938 deaths: Health Ministry pic.twitter.com/HVt5wRKeFy
— ANI (@ANI) August 4, 2020
Discussion about this post