ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനേഴ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 54736 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1750724 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 853 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 37364 ആയി ഉയര്‍ന്നു. നിലവില്‍ 567730 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1145630 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 9601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 431719 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 322 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 15316 ആയി ഉയര്‍ന്നു.
അതേസമയം ബംഗാളിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതുതായി 2589 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 72777 ആയി ഉയര്‍ന്നു. 48 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 1629 ആയി ഉയര്‍ന്നു.
തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5879 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 251738 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99 പേരാണ് വൈറസ് ബാധമൂലം തമിഴ്നാട്ടില്‍ മരിച്ചത്. കര്‍ണാടകയില്‍ പുതുതായി 5172 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 129287 ആയി ഉയര്‍ന്നു. 98 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 2412 ആയി.
India's COVID tally crosses 17 lakh mark with 54,736 positive cases & 853 deaths in the last 24 hours.
Total #COVID19 cases stand at 17,50,724 including 5,67,730 active cases, 11,45,630 cured/discharged/migrated & 37,364 deaths: Health Ministry pic.twitter.com/WXGdKfaHUW
— ANI (@ANI) August 2, 2020
Discussion about this post