തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13994 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന 82 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 54 പേര്‍ക്കും രോഗം ബാധിച്ചു. 17 ആരോഗ്യപ്രവര്‍ത്തകര്‍, ബിഎസ്ഇ 29 ഐടിബിപി 4 കെഎല്‍എഫ് 1 കെഎസ്‌സി ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂര്‍ 57, പാലക്കാട് 46, ആലപ്പുഴ 46, കാസര്‍കോട് 40 ,പത്തനംതിട്ട 40, കോഴിക്കോട് 39, കോട്ടയം 39, തൃശൂര്‍ 19, വയനാട് 17 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. സംസ്ഥാനത്ത് ഇന്ന് ഒരാള്‍കൂടി കൊവിഡ് ബാധിച്ചു മരിച്ചു.തിരുവനന്തപുരം പുല്ലുവിള സ്വദേശി 72 വയസ്സുള്ള വിക്ടോറിയ ആണ് മരിച്ചത്.
അതേസമയം ഇന്ന് 274 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, കോട്ടയം 10, ഇടുക്കി 5, എറണാകുളം ഏഴ്, തൃശ്ശൂര്‍ ആറ്, പാലക്കാട് 39. എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. സംസ്ഥാനത്ത് ആകെ 1,62,444 പേരാണ് നിരീക്ഷണത്തിലുണ്ട്. 8056 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.