തിരുവനന്തപുരം; തുടര്‍ച്ചയായ നാലാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം നാനൂറ് കടന്നു. സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 144 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. 162 പേര്‍ വിദേശത്ത് നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേരുടെ ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 10 ബിഎസ്ഇ ഉദ്യോഗസ്ഥര്‍ക്കും ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. ഇന്ത്യോ ടിബറ്റന്‍ ബോര്‍ഡിലെ 77 ഉദ്യോഗസ്ഥര്‍ക്കും ഫയര്‍ഫോഴ്‌സിലെ 4 ഉദ്യോഗസ്ഥര്‍ക്കും
മൂന്ന് കെഎസ്ഇ ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗമുക്തി നേടിയത് 162 പേരാണ്.
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം ജില്ലയിലെ 74 വയസ്സുള്ള ത്യാഗരാജന്‍, കണ്ണൂര്‍ ജില്ലയിലെ 64 വയസ്സുള്ള അയിഷ എന്നിവരാണ് മരിച്ചത്. ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനം തിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശ്ശൂര്‍ കാസര്‍കോട് 9, ഇടുക്കി 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
Discussion about this post