രാജ്യത്തെ വലിഞ്ഞുമുറുക്കി കൊവിഡ് 19; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 24248 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്, മരണസംഖ്യ 19693 ആയി

ന്യൂഡല്‍ഹി: രാജ്യത്തെ വലിഞ്ഞു മുറുക്കി കൊവിഡ് 19. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 24248 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തോട് അടുക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 697413 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 425 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 19693 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 253287 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 424433 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 655 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 206619 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 151 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 8822 ആയി ഉയര്‍ന്നു. നിലവില്‍ 86040 ആക്ടവ് കേസുകളാണ് ഉള്ളത്.

Exit mobile version