കൊല്ലം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കവെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു.
ഈ മാസം പത്താം തീയ്യതിയാണ് ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് ഇയാള്‍ നാട്ടിലെത്തിയത്. ക്വാറന്റൈനില്‍ കഴിയവേ പനി ബാധിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 17-ാം തീയതിയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് ഇയാള്‍ക്ക് കൊച്ചിയില്‍ നിന്ന് 62,000 രൂപ വിലയുള്ള ജീവന് രക്ഷാ മരുന്ന് എത്തിച്ചിരുന്നെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
Discussion about this post