ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണ. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ഏപ്രില്‍ 28വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി രാജ്യത്തോട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. നാല് മണിക്കൂര്‍ നേരമാണ് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് നീണ്ടത്.
അതെസമയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ചില മേഖലകള്‍ക്ക് ഇളവ് നല്‍കികൊണ്ടായിരിക്കും ലോക്ക് ഡൗണ്‍ നീട്ടുന്നത്. ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം നേരത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഉന്നയിച്ചിരുന്നു. അതിനിടയ്ക്ക് പഞ്ചാബും ഒഡീഷയും ലോക്ക് ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടി.
നിലവില്‍ ഏപ്രില്‍ പതിനാല് വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. രാജ്യത്ത് കൂടുതല്‍ ആളുകളിലേക്ക് രോഗം സ്ഥിരീകരിച്ചതും, കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലുമാണ് ലോക്ക് ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തില്‍ എത്തിയത്.