ന്യൂഡല്‍ഹി :രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രാജസ്ഥാനില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ പൗരനാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 69 കാരനായ ആന്‍ഡ്രി കാര്‍ലി ജയ്പൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.
അതെസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 200 കടന്നു. ഇതുവരെ 201 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം ഏഴ് പേരിലാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 52 ആയി ഉയര്‍ന്നു. ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചു. വിദേശത്തുള്ള രണ്ട് മലയാളികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനിലെ ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്.
ഒമാനിലെ സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ അന്‍പത്തിമൂന്നുകാരനും രോഗം സ്ഥിരീകരിച്ചു. അതിനിടെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. അമേരിക്കയില്‍ 200 ല്‍ അധികം ആളുകള്‍ മരിച്ചു. ലോകത്താകെ രണ്ടര ലക്ഷത്തിലേറെ പേര് രോഗബാധിതരാണ്.
Discussion about this post