ന്യൂഡല്‍ഹി: വധശിക്ഷക്ക് എതിരെ നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്കി നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതി. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാളായ മുകേഷ് സിങ് ആണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്.
വധശിക്ഷയ്ക്കെതിരെ നേരത്തെ മുകേഷ് സിങ് അടക്കം രണ്ട് പ്രതികള്‍ നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തളളിയിരുന്നു. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയാണ് കോടതി ഹര്‍ജി തള്ളിയത്. ശിക്ഷയില്‍ ഇളവ് നല്കാന് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍വി രമണയുടെ ചേംബറിലാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസുമാരായ റോഹിംഗടന് നരിമാന്, അരുണ്‍ മിശ്ര, ആര് ഭാനുമതി, അശോക് ഭൂഷണ് എന്നിവര്‍ ചേര്‍ന്നാണ് ഹര്‍ജി പരിശോധിച്ചത്.
നിര്‍ഭയ കേസിലെ പ്രതികളെ ജനുവരി 22ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റണമെന്നാണ് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടത്.
Discussion about this post