കൊളംബോ: ശ്രീലങ്കയുടെ അടുത്ത പ്രസിഡന്റ് ആരാണെന്ന് ഇന്നറിയാം. ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്. ഫലം ഇന്ന് പുറത്ത് വരും. വിജയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നേതൃത്വങ്ങള്‍. മൈത്രിപാല സിരിസേന സ്ഥാനമൊഴിഞ്ഞതോടെയാണ് ശ്രീലങ്കയില്‍ അടുത്ത പിന്‍ഗാമിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടന്നത്.
മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയുടെ സഹോദരന്‍ ഗോതബയ രജപക്‌സെയും ഭരണപക്ഷ നേതാവ് സജിത് പ്രേമദാസുമടക്കം 35 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. എക്‌സിറ്റ് പോളുകളില്‍ ഗോതബായക്ക് നേരിയ ഭൂരിപക്ഷമുണ്ട്.
ഈസ്റ്റര്‍ദിന ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണ് ശ്രീലങ്കയിലേത്. ആയതിനാല്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചയായത് രാജ്യസുരക്ഷ തന്നെയായിരുന്നു. ഈസ്റ്റര്‍ ദിന സ്‌ഫോടനങ്ങള്‍ക്ക് ശേഷമുള്ള ജനവികാരം എങ്ങിനെയാണെന്ന് ഫലം പുറത്ത് വരുന്നതോടെ വ്യക്തമാകും.