ജമ്മു; ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. ഇതോടെ 370 പ്രകാരം ജമ്മുവിന് കിട്ടിവരുന്ന 35 എ ഭരണഘടനാ പരിരക്ഷ ലഭിക്കില്ല. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അനുച്ഛേദം 370 റദ്ദാക്കിയത്.
കൂടാതെ ജമ്മു കാശ്മീരിനെ വിഭജിക്കാനുള്ള ബില്ല് ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. കാശ്മീരിനെ രണ്ടായിട്ട് വിഭജിക്കുന്നതാണ് ബില്ല്. ജമ്മുകാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ
പ്രദേശങ്ങളായി വിഭജിക്കുന്നതാണ് ബില്ല്. ജമ്മുകാശ്മീരിനെ ഡല്‍ഹി മാതൃകയില്‍ കേന്ദ്ര ഭരണ പ്രദേശമാക്കും. നിയമ സഭയുള്ള കേന്ദ്ര ഭരണ പ്രദേശമായിട്ടാകും ജമ്മുകാശ്മീരിനെ മാറ്റുക.
ലഡാക്കിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താണ് കേന്ദ്രഭരണപ്രദേശമാക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ദുര്‍ഘടം പിടിച്ച മേഖലയായി കണക്കാക്കുന്ന ഇവിടം ജനസംഖ്യ കുറവാണ്. ഇവിടത്തെ ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യമാണ് കേന്ദ്രഭരണപ്രദേശമാക്കണമെന്നത്. ഇവരുടെ ആഗ്രഹം നിറവേറ്റുന്നതിന്റെ ഭാഗമായാണ് നിയമനിര്‍മ്മാണമെന്ന് ബില്ല് അവതരിപ്പിച്ച് അമിത് ഷാ പറഞ്ഞു.
അതെസമയം അമിത് ഷാ അവതരിപ്പിച്ച ബില്ലിനെതിരെ വന്‍ പ്രതിപക്ഷ പ്രതിഷേധമാണ് നടക്കുന്നത്.
Discussion about this post