സാന്റിയാഗോ : സഞ്ചാരപ്രിയര്‍ക്കായി വാതിലുകള്‍ തുറന്ന് ചിലി. വിദേശസഞ്ചാരികള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയ ചിലി നവംബര്‍ ഒന്ന് മുതല്‍ ക്വാറന്റൈനും പിന്‍വലിക്കും. പൂര്‍ണമായും വാക്‌സിനേറ്റഡ് ആയ സഞ്ചാരികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കാനാണ് ഗവണ്‍മെന്റിന്റെ തീരുമാനം.
കോവിഡിനെത്തുടര്‍ന്ന് വിദേശസഞ്ചാരികള്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈനാണ് ചിലി ഏര്‍പ്പെടുത്തിയിരുന്നത്. ഇതൊഴിവാക്കിയെങ്കിലും രാജ്യത്തെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സത്യവാങ്മൂലവും കയ്യില്‍ കരുതണം. ഇവര്‍ക്ക് മൊബിലിറ്റി പാസ് അനുവദിക്കും. പാസ് കയ്യില്‍ കരുതാത്തപക്ഷം ഏഴ് ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതുണ്ട്.കോവിഡുമായി ബന്ധപ്പെട്ട് വരുന്ന ചികിത്സാചിലവുകള്‍ക്ക് വേണ്ടി സഞ്ചാരികള്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പാബ്ലോ നെരുദയുടെ ജന്മദേശമായ വല്‍പരെയ്‌സോ,ബോട്ടിലോ വിമാനത്തിലോ മാത്രം എത്തിപ്പറ്റാവുന്ന സാന്‍ റാഫേല്‍ ഗ്ലേസിയര്‍,പെന്‍ഗ്വിന്‍ കൂട്ടങ്ങളുടെ താവളമായ ലോസ് പെന്‍ഗ്വിനോസ് നാച്ചുറല്‍ മോണ്യുമെന്റ് തുടങ്ങിയവയാണ് ചിലിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. വീഞ്ഞുകളുടെ പേരില്‍ ഏറെ പ്രശസ്തമായ ചിലിയെ ‘കണ്‍ട്രി ഓഫ് പോയറ്റ്‌സ്’ എന്നും വിളിക്കാറുണ്ട്.
Discussion about this post