ജയ്പൂര്‍ : സഞ്ചാരികളുടെ ഒഴുക്കില്‍ റെക്കോര്‍ഡിട്ട് ജയ്പൂര്‍. ഞായറാഴ്ച മാത്രം 4800 സഞ്ചാരികളാണ് പ്രശസ്തമായ ആംബര്‍ ഫോര്‍ട്ട് സന്ദര്‍ശിക്കാനെത്തിയത്. അപ്രതീക്ഷിതമായി പെയ്ത മഴയാണ് സഞ്ചാരികളെ പ്രധാനമായും ജയ്പൂരിലേക്ക് ആകര്‍ഷിച്ചതെന്നാണ് വിലയിരുത്തുന്നത്.
സമീപപ്രദേശങ്ങളായ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നും വലിയതോതില്‍ സഞ്ചാരികള്‍ ജയ്പൂരിലേക്കെത്തി. ലോക്ക്ഡൗണിന് ശേഷം ജൂണ്‍ 16ന് തുറന്ന ജയ്പൂരിലെ മ്യൂസിയങ്ങളിലേക്കും സ്മാരകങ്ങളിലേക്കും സന്ദര്‍ശകരുടെ ഒഴുക്കാണ്. ജൂണ്‍ അവസാന പകുതിയില്‍ മാത്രം 19000 പേരാണ് ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയത്.ജൂലൈയില്‍ ഇത് 1.38 ലക്ഷമായി. ഈ സമയം ജയ്പൂരിലും മറ്റ് പല സ്ഥലങ്ങളിലും ജനം അമിതമായി എത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു.
മറ്റെല്ലാവരെയും പോലെ തന്നെ കോവിഡ് സാരമായ ബാധിച്ച വിനോദസഞ്ചാരമേഖലയാണ് ജയ്പൂരിന്റേത്. എന്നാലിപ്പോള്‍ സഞ്ചാരികള്‍ പഴയ രീതിയില്‍ എത്താന്‍ തുടങ്ങിയതോടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. കോവിഡ് മൂന്നാം തരംഗത്തെ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ ടൂറിസം മേഖല വീണ്ടെടുപ്പിന്റെ പാതയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post