തൃശ്ശൂര്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന അതായത് തൃശ്ശൂര്‍ റൗണ്ടില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ മാറി കിടക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് പുഴയ്ക്കല്‍ റിവര്‍ ടൂറിസം വില്ലേജ്. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഇവിടെ പ്രവേശന സമയം.
ഇവിടുത്തെ പ്രധാന പ്രത്യേകതയാണ് കോള്പാടങ്ങളിലൂടെയുള്ള ബോട്ട് യാത്ര. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന ഒരു ബോട്ടിന് 100 രൂപയാണ് ഈടാക്കുന്നത്. വിലങ്ങന്കുന്നിലേക്കും ശോഭാമാളിലേക്കും വരുന്നവര്‍ക്ക് ജലയാത്രയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ പുഴയ്ക്കലിലേക്ക് വരാം.
കൂടാതെ പുഴയ്ക്കലില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഉണ്ട്. നഗരത്തിന്റെ തിരക്കില്‍ നിന്നും മാറി ഗ്രാമീണ ഭംഗി ആസ്വദിക്കാന്‍ പറ്റിയ ഇടം തന്നെയാണ് പുഴയ്ക്കല്‍ ടിവര്‍ ടൂറിസം വില്ലേജ്.
Discussion about this post