ധാരാളം തൊഴിലവസരങ്ങളുള്ള ഇന്‍ഡസ്ട്രിയില്‍ ഓട്ടോമേഷന്‍ കോഴ്‌സിന് തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ് അപേക്ഷ ക്ഷണിക്കുന്നു

തൃശ്ലൂര്‍: രാജ്യവ്യാപകമായി ഏറെ ശ്രദ്ധിക്കപ്പെടുന്ന ഇന്‍ഡസ്ട്രിയില്‍ ഓട്ടോമേഷന്‍ കോഴ്‌സിന് തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ് അപേക്ഷ ക്ഷണിക്കുന്നു. കേരള ഇലക്ട്രോണിക് ഇന്‍ഡസ്ട്രിയായ കെല്‍ട്രോണാണ് തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ ട്രൈനിംഗ് പ്രോഗ്രാം നടത്തുന്നത് കേരളസര്‍ക്കാര്‍ ഇലക്ട്രോണിക്സ് ഇന്‍ഡസ്ട്രിയായ കെല്‍ട്രോണും ഗവ എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി നടത്തിവരുന്ന Automation Engineering, Control Engineering മേഖലകളിൽ തൊഴിലധിഷ്ഠിതമായ Post Graduate / Professional Diploma കോഴ്സുകള്‍ക്ക് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളോടൊപ്പം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ധിച്ചത് ഈ കോഴ്സിന്റെ രാജ്യവ്യാപകമായ സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത്. Process Control Engineering മേഖലയില്‍ Instrumentation/ PLC/ SCADA automationകോഴ്സുകളിലൂടെ വിദഗ്ദ പരിശീലനം നേടി വളരെയധികം വിദ്യാര്‍ത്ഥികള്‍ കെല്‍ട്രോണ്‍ പ്ലേസ്മെന്റിലൂടെ പെട്രോ കെമിക്കല്‍ കമ്പനികള്‍, റിംഗ് റിഫൈനറികള്‍, മറ്റു പ്രൊഡക്ഷന്‍ കമ്പനികള്‍ തുടങ്ങിയവയില്‍ ജോലി ചെയ്തുവരുന്നു. ഈ ആധുനികലോകത്തില്‍ വ്യാവസായ ലോകത്തിലെ എല്ലാ മേഖലകളിലും ഓട്ടോമേഷന്റെ അപാരസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഫുഡ്പ്രൊസസ്, മെഡിക്കല്‍ ലബോറട്ടറികള്‍, ഖനികള്‍, ഹൈവേസിഗ്‌നല്‍ സിസ്റ്റം, വീഡിയോ സര്‍വെയ്ലന്‍സ്, ബില്‍ഡിങ്ങുകള്‍, വില്ലകള്‍ തുടങ്ങിയവയിലെല്ലാം തന്നെ ഓട്ടോമേഷന്റെ ആപ്ലിക്കേഷന്‍ കാണാവുന്നതാണ്. B Tech, BE Degree കഴിഞ്ഞവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ എഞ്ചിനിയറിംഗ് കോഴ്സിലേക്കും Diploma, ITI കഴിഞ്ഞവര്‍ക്ക് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ കോഴ്സിലേക്കും അപേക്ഷിക്കാവുന്നതാണ്. B Tech, Degree,Diploma പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഈ കോഴ്സ് സമാന്തരമായി പഠിക്കാം എന്നതുകൊണ്ട്, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഡിഗ്രി കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ തന്നെ കെല്‍ട്രോണിന്റെ ഇന്‍ഡസ്ട്രിയല്‍ ട്രൈനിംഗ് പൂര്‍ത്തിയാക്കി കെല്‍ട്രോണ്‍ അംഗീകൃത സര്‍ട്ടിഫിക്കേഷനും നേടുവാന്‍ സാധിക്കുന്നു എന്നതാണ് ഈ കോഴ്സുകളുടെ ഏറ്റവും വലിയ പ്രത്യേകത. കോഴ്സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8592835533 എന്ന ഹെല്‍പ് ലൈന്‍ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)