ക്രിസ്തുദേവന്റെ കുരിശുമരണത്തിന്റെ സ്മരണയില്‍ ഇന്ന് ദുഃഖവെളളി

goodfriday


കൊച്ചി: ക്രിസ്തുദേവന്റെ പീഡാസഹനത്തിന്റെ സ്മരണകളുമായി ക്രൈസ്തവര്‍ ഇന്ന് ദുഃഖവെളളി ആചരിക്കുന്നു. മനുഷ്യരാശിയുടെ രക്ഷയ്ക്കായി കാല്‍വരി മലയില്‍ കുരിശില്‍ മരിച്ച യേശുവിന്റെ സ്മരണകളും പീഡാനുഭവ യാത്രയുടെ വേദനിപ്പിക്കുന്ന ഓര്‍മകളുമായാണ് വിശ്വാസികള്‍ ദുഃഖവെളളി ആചരിക്കുന്നത്.

ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങളും ക്രൂശിതരൂപ വണക്കവും പരിഹാര പ്രദക്ഷിണവും നടക്കുന്നു. പീഡാനുഭവ വായനയിലൂടെയും കുരിശിന്റെ വഴിയിലൂടെയും പരിഹാര പ്രദക്ഷിണത്തിലൂടെയും വിശ്വാസികള്‍ യേശുവിന്റെ സഹനത്തില്‍ പങ്കാളികളാകും.

കത്തോലിക്കാ പള്ളികളില്‍ ശുശ്രൂഷകളുടെ ഭാഗമായി പീഡാനുഭവ വായന, കുരിശിന്റെ വഴി എന്നിവ നടക്കും. കയ്പുനീര്‍ കുടിക്കുന്ന ചടങ്ങും നഗരികാണിക്കലുമുണ്ടാകും. ശുശ്രൂഷകള്‍ക്കു ശേഷം മിക്ക പള്ളികളിലും നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. യാക്കോബായ, ഓര്‍ത്തഡോക്സ് പള്ളികളില്‍ രാവിലെ ആരംഭിക്കുന്ന ചടങ്ങ് വൈകിട്ട് വരെ നീളും.

തിരുവനന്തപുരത്ത് വിവിധ സഭകളുടെ നേതൃത്വത്തിലായിരുന്നു കുരിശിന്റെ വഴി. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ എന്നിവരുെട നേതൃത്വത്തിലാണ് ചടങ്ങുകള്‍. ആലപ്പുഴ ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് ചര്‍ച്ചില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നേതൃത്വം നല്‍കി.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)