നിങ്ങളെന്നെ ഫ്രീക്കനാക്കി; ദളിത്, ഫ്രീക്ക് പോലീസ് വേട്ടക്കെതിരെ ഇന്ന് തൃശൂരില്‍ സര്‍വ്വരാജ്യ ഫ്രീക്കന്മാര്‍ ഒന്നിക്കുന്ന 'ഫ്രീക്ക് സാറ്റര്‍ഡേ'

തൃശൂര്‍: പാവറട്ടി പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവ് 'വിനായകന്‍' ആവര്‍ത്തിക്കാതിരിക്കാന്‍ അന്ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ 'ഫ്രീക്കന്മാരുടെ' പ്രതിരോധസംഗമം. ആത്മഹത്യ ചെയ്യാത്ത വിനായകന്മാരുടെ കൂടിച്ചേരലായിരിക്കും 'ഈ ഫ്രീക്ക് സാറ്റര്‍ഡേ' എന്ന് സംഘാടകര്‍ പ്രഖ്യാപിക്കുന്നു. 'ഫ്രീക്ക്' -ദളിത് യുവാക്കള്‍ക്കെതിരെയുള്ള പോലീസ് വേട്ട അവസാനിപ്പിക്കാനാണ് ഇന്നത്തെ കൂടിച്ചേരലും ഒന്നിച്ചിരിക്കലും ഒന്നിച്ചു പാടലും. ജൂലൈ 29 ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് തൃശൂര്‍ തേക്കിന് കാട് മൈതാനിയിലാണ് ഫ്രീക്കന്മാര്‍ അണിനിരക്കുന്നത്. കലകളെ കൊണ്ട് പാട്ടും പറച്ചിലുമായി യുവാക്കള്‍ പ്രതിഷേധിക്കും. കേരളത്തിലെ പ്രമുഖ സംഗീതബാന്റായ ഊരാളിയുടെ നേതൃത്വത്തിലാണ് ഫ്രീക്കന്മാര് സംഗമിക്കുന്നത്. വിനായകനെപ്പോലെ മുടി വളര്‍ത്തിയതിന്റെ പേരില് പോലിസിനാല്‍ ആക്രമിക്കപ്പെട്ടവനാണ് താനെന്നും വിനായകന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഊരാളി ബാന്റിന്റെ പാട്ടുകാരനും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ മാര്‍ട്ടിന് ജോണ് ചാലിശ്ശേരി പറഞ്ഞു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)